ലിവര്‍പൂളില്‍ ക്ലോപ്പിന് കാര്യങ്ങള്‍ കടുക്കും എന്നു ജൈമി കരാഘര്‍
തന്റെ ലിവർപൂൾ കരിയറില്‍ ആദ്യമായി യൂർഗൻ ക്ലോപ്പ് “യഥാർത്ഥ ചോദ്യങ്ങൾ” അഭിമുഖീകരിക്കുന്നുവെന്ന് മുന്‍ റെഡ്സ് താരമായ ജാമി കാരാഗർ.1963 ന് ശേഷം ആദ്യമായി ആൻഫീൽഡിൽ തുടർച്ചയായി മൂന്ന് തോൽവികൾ നേരിട്ട ലിവര്‍പ്പൂള്‍ നിലവില്‍ പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനുള്ള സാധ്യത വളരെ കുറവാണ്.ബെന്‍ളി,ബ്രൈട്ടന്‍,മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ ആണ് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ തുടര്‍ച്ചയായി തോല്‍പ്പിച്ചത്.
“അവർ വേഗത്തിൽ എന്തെങ്കിലും കണ്ടെത്തണം. ആദ്യ നാല് സ്ഥാനങ്ങളില്‍ പോലും എത്താന്‍ ഇങ്ങനെ പോയാല്‍ അവര്‍ക്ക് കഴിയില്ല.ഈ ലിവർപൂൾ ടീമിനെക്കുറിച്ച് സീസണിന്റെ തുടക്കത്തിൽ ആളുകള്‍ പറഞ്ഞത് ചാമ്പ്യന്‍ ടീം എന്നായിരുന്നു.എന്നാല്‍ ഇപ്പോള്‍ എല്ലാം മറിയിരിക്കുന്നു.തന്‍റെ ലിവര്‍പ്പൂള്‍ കരിയറില്‍ ആദ്യമായി ക്ലോപ് വളരെ ഗൌരവകരമായ ചോദ്യങ്ങള്‍ നേരിട്ടേക്കും.”ജൈമി കാരഘര്‍ സ്കൈ സ്പോര്‍ട്ട്സിനോട് പറഞ്ഞു.






































