European Football Foot Ball Top News

ലീഡ് നിലനിര്‍ത്താന്‍ അത്ലറ്റിക്കോ മാഡ്രിഡ്

February 8, 2021

ലീഡ് നിലനിര്‍ത്താന്‍ അത്ലറ്റിക്കോ മാഡ്രിഡ്

തുടര്‍ച്ചായായി മല്‍സരങ്ങള്‍ വിജയം നേടികൊണ്ട് ബാഴ്സലോണ പിടിമുറുക്കുകയാണ്.നിലവില്‍ ബാഴ്സയും അത്ലറ്റിക്കോ മാഡ്രിഡും തമ്മില്‍ ഉള്ള പോയിന്‍റ് വിത്യാസം വെറും ഏഴു പോയിന്‍റ് മാത്രമേ ഉള്ളൂ.രണ്ടു കളികള്‍ അത്ലറ്റിക്കോ ബാഴ്സയേക്കാള്‍ കുറച്ചു കളിച്ചിട്ടുള്ളൂ എന്നതും ഒരു ഘടകം ആണ്.

റയലും ബാഴ്സയും അടുത്തെത്തിയതിനാല്‍  സിമിയോണിയും കൂട്ടരും സീസണില്‍ ഇത്രയും കാലം  തങ്ങള്‍ക്ക് ലഭിച്ച ലീഡ് കളായതിരിക്കാന്‍ ആയിരിക്കും ശ്രമിക്കുക.ഈ സീസണിൽ അറ്റ്ലെറ്റിക്കോയുടെ ലീഗ് ഫോം അമ്പരപ്പിക്കുന്നതാണ്, 16 ജയം, രണ്ട് സമനില, അവരുടെ 19 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം തോൽവി.ഈ ഒരു ഫോം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ തീര്‍ച്ചയായും ലാലിഗ  കിരീടം അത്ലറ്റിക്കോ കൊണ്ടുപോകും.തലങ്ങും വിലങ്ങും ഗോള്‍ നേടി കൊണ്ട് സുവാരസ്  മികച്ച ഫോമില്‍ ഉള്ളതും അവര്‍ക്ക് ഒരു മുതല്‍കൂട്ടാണ്.

Leave a comment