മുംബൈയെ വെല്ലുവിളിക്കാന്‍ ഒരുങ്ങി ഗോവ
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 87 ആം മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്‌സി എഫ്‌സി ഗോവയേ ജിഎംസി സ്റ്റേഡിയം ബാംബോളിമിൽ തിങ്കളാഴ്ച നേരിടും.ഐഎസ്‌എല്ലില്‍ മുംബൈയുടെ ഏറ്റവും മികച്ച സീസണാണിത്. ടൂർണമെന്റിന്റെ 2020-21 പതിപ്പിൽ അവര്‍ 10 മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്, മാത്രമല്ല രണ്ട് തവണ മാത്രമാണ് തോൽവി ഏറ്റുവാങ്ങിയിടുള്ളത്.
നിലവില്‍ ഒന്നാം സ്ഥാനത്തിരിക്കുന്ന മുംബൈക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ളത് വെറും മൂന്ന് പോയിന്റിന് പുറകില്‍ നില്‍ക്കുന്ന എട്ടിക്കെ മോഹന്‍ ബഗാന്‍ മാത്രമാണ്.നിലവില്‍ അഞ്ചാം സ്ഥാനത്ത് തുടരുന്ന എഫ്‌സി ഗോവക്ക് ആദ്യ നാലില്‍ എത്തണമെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ വിജയം നേടിയാല്‍ മാത്രമേ കഴിയുകയുള്ളൂ.കഴിഞ്ഞ നാല് മല്‍സരങ്ങളിലും തുടര്‍ച്ചായായി സമനില നേടിയ ഗോവക്ക് മുംബൈക്കെതിരെയുള്ള വിജയം ഇനിയുള്ള മല്‍സരങ്ങളെ ഏറെ ആത്മവിശ്വാസത്തോടെ സമീപിക്കാനാകും.ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ഒരു ഗോളിന് മുംബൈ നേടിയിരുന്നു.






































