വിജയറണ്‍ തുടരാന്‍ കാറ്റലൂണിയന്‍ പട
നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ബെനിറ്റോ വില്മറെനില് വച്ച് റയല്‍ ബെറ്റിസും ബാഴ്സയും തമ്മില്‍ ഏറ്റുമുട്ടും.ഇന്നലത്തെ മല്‍സരത്തില്‍ റയല്‍ വിജയം നേടിയത് ബാഴ്സയുടെ മേലുള്ള സമ്മര്‍ദം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.ഇന്നലെ മുതല്‍ മൂന്നാം സ്ഥാനത്തിരിക്കുന്ന ബാഴ്സലോണ ഇന്നൊരു ജയം നേടുകയാണെങ്കില്‍ അവര്‍ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് കയറും.
ഈ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ജയം നേടിയ ബാഴ്സ ഇന്നേറെ ശക്തരായിരിക്കുകയാണ്.സൂപ്പര്‍ കോപ എസ്പാന ഫൈനലില്‍ അത്ലറ്റിക്ക് ക്ലബിനെതിരെ പരാജയമറിഞ്ഞതിന് ശേഷം ബാഴ്സ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ ജയം നേടി അവര്‍.കോപ ഡെല്‍ റിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ഗ്രാനഡക്കെതിരെ അവസാന മിനുട്ടുകളില്‍ ബാഴ്സലോണ തിരിച്ചുവന്നത് ടീമിനും താരങ്ങള്‍ക്കും ഏറെ പ്രശംസ നേടികൊടുത്തിരുന്നു.






































