36 ന്‍റെ നിറവില്‍ നില്‍ക്കുന്ന റൊണാള്‍ഡോക്ക് പുതിയ കോണ്‍ട്രാക്റ്റ് നല്കാന്‍ ഒരുങ്ങി യുവന്‍റസ്
ഇന്ന് തന്റെ മുപ്പത്താറം വയസ് പിന്നിടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വീണ്ടും ഒരു കോണ്‍ട്രാക്റ്റ് നല്കി ടീമില്‍ നിലനിര്‍ത്താന്‍ ഒരുങ്ങി യുവന്‍റസ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ 2023 സമ്മര്‍ വരെ നീട്ടാന്‍ ആണ് അവരുടെ പ്ലാന്‍.
താരത്തിന് വയസ് കൂടുന്നുണ്ടെങ്കിലും പിച്ചില്‍ അതറിയിക്കാതെ ടീമിന്‍റെ നെടുംതൂണാകാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.ചാമ്പ്യന്‍സ് ലീഗ് നേടുക എന്ന ലക്ഷ്യം വിടാതെ പിന്തുടരുന്ന യുവന്‍റസിന് ഇപ്പോള്‍ നിലവില്‍ റൊണാള്‍ഡോയെ അകമഴിഞ്ഞു വിശ്വസിക്കാനുള്ള ഓപ്ഷനെ ഉള്ളൂ.നിലവില്‍ പല ടീമുകളും ധാരാളം യുവ താരങ്ങളെ വാങ്ങി ടീമിന്‍റെ ഭാവി കെട്ടിപ്പടുക്കുമ്പോള്‍ യുവന്‍റസ് റൊണാള്‍ഡോക്ക് ശേഷം സൈന്‍ ചെയ്ത ഏക സ്റ്റാര്‍ പ്ലേയര്‍ മാതിസ് ഡി ലൈറ്റ് ആണ്.കഴിഞ്ഞ സീസണിന്‍റെ പകുതിക്ക് വച്ച് റൊണാള്‍ഡോ ബെക്കാമിന്‍റെ ടീം ആയ എസി മയാമിക്ക് വേണ്ടി കളിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും നിലവില്‍ അതിനെ കുറിച്ച് പുതിയ വാര്‍ത്തകള്‍ ഒന്നും തന്നെ കേള്‍ക്കുന്നില്ല.






































