European Football Foot Ball Top News

ഹസാര്‍ഡിനെ തിരികെകൊണ്ടുവരാന്‍ ചെല്‍സി

February 5, 2021

ഹസാര്‍ഡിനെ തിരികെകൊണ്ടുവരാന്‍ ചെല്‍സി

റയലില്‍ വളരെ മോശം ഫോം കാഴ്ചവച്ചിട്ടും തങ്ങളുടെ പ്രിയപ്പെട്ട ഏദന്‍ ഹസാര്‍ഡിന്  ചെല്‍സിയില്‍ ഒരു അവസരം കൂടി  നല്‍കാന്‍  തീരുമാനിക്കുന്നതായി ഡിഫെൻസ സെൻട്രൽ റിപ്പോര്‍ട്ട്.2019 ല്‍ 112 മില്യണ്‍ നല്‍കിയാണ് റയല്‍ മാഡ്രിഡ് താരത്തിനെ സൈന്‍ ചെയ്തത്.ചെല്‍സി ആവശ്യപ്പെടുന്ന ഡീല്‍ റയല്‍ നല്‍കിയ തുകയില്‍ നിന്നും പകുതി മാത്രം നല്‍കും ആണ്.ഇതിന് റയല്‍ എങ്ങനെ പ്രതികരിക്കും എന്ന് ഒരുറപ്പുമില്ല.

ചെല്‍സിയില്‍ പുതിയ മാനേജര്‍  ആയി ടൂഷല്‍ വന്നതിനു ശേഷം  പുതിയ ഒരു ലക്ഷ്യത്തിന് വേണ്ടി ടീം ഒന്നാകെ മാറാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ്.അങ്ങനെ ആണെങ്കില്‍ അവരുടെ ചരിത്രത്തിലെ തന്നെ മികച്ച താരത്തിനെ കൊണ്ടുവരിക എന്നത് എത്രത്തോളം നല്ല ഒരു തീരുമാനം ആണ് എന്ന് ഒരുറപ്പ് പറയാന്‍ കഴിയില്ല.

Leave a comment