തന്റെ കരിയറിലെ ഏറ്റവും വലിയ മണ്ടത്തരം വെളിപ്പെടുത്തി കില്ലെനി
പതിനാറാമത്തെ വയസ്സിൽ ആഴ്സണലിൽ ചേരാനുള്ള അവസരം നിരസിച്ചതിൽ ഖേദിക്കുന്നുവെന്ന് യുവന്റസ് ഇതിഹാസം ജോർജിയോ കില്ലെനി.2005 ൽ യുവേയിൽ ചേർന്ന അദ്ദേഹം ഒൻപത് സെരി എ കിരീടങ്ങളും നാല് കോപ്പ ഇറ്റാലിയ ട്രോഫികളും നേടി, കൂടാതെ രണ്ട് തവണ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെലെത്തുകയും ചെയ്തു.
ഫ്രഞ്ച് മാസികയായ സോ ഫുട്ടിന് നൽകിയ അഭിമുഖത്തിൽ ആണ് കില്ലെനി തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ അബദ്ധത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്.”എനിക്ക് 16 വയസ്സായിരുന്നു, ഞാൻ സെറി സിയിൽ കളിക്കുകയായിരുന്നു.ഞാൻ ആ ഓഫര്‍ സ്വീകരിച്ചിരുന്നെങ്കിൽ, അത് എന്റെ ക്ലബായ ലിവോർനോയെ ചതിക്കുകയാണ് എന്ന ധാരണ എനിക്കു ഉണ്ടാര്‍ന്നു.എന്നാല്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് വലിയ ഒരു മണ്ടത്തരമാണ് എന്നു എനിക്കു തോന്നുന്നു.”






































