പിഎസ്ജി ബാഴ്സയോട് കാണിക്കുന്നത് അനാദരവ്
ലയണൽ മെസ്സിക്ക് അടുത്ത സീസണിൽ പാരീസിൽ ചേരാമെന്ന് പി.എസ്.ജി ഫോർവേഡിന്റെ അഭിപ്രായത്തിൽ ബാഴ്സ ഹെഡ് കോച്ച് റൊണാൾഡ് കോമാൻ ഏഞ്ചൽ ഡി മരിയയെ വിമർശിച്ചു.കോപ ഡെൽ റേയിൽ എക്സ്ട്രാ ടൈം ത്രില്ലറിൽ ഗ്രാനഡയെ 5-3ന് ബാഴ്സ പരാജയപ്പെടുത്തിയതിന് ശേഷം സംസാരിച്ച അദ്ദേഹം ബാഴ്സയോട് പിഎസ്ജി കാണിക്കുന്നത് അനാദരവ് ആണെന്നും വെളിപ്പെടുത്തി.
“ഇത് ശരിയല്ല, നമ്മുടേതായ ഒരു കളിക്കാരനെ ചുറ്റിപ്പറ്റി സംസാരം തുടരുന്നത് എനിക്കു തീരെ യോജിപ്പില്ല.പിഎസ്ജിയിൽ നിന്നുള്ള പലരും ബാഴ്സയ്ക്ക് വേണ്ടി കളിക്കുന്ന ലിയോയെക്കുറിച്ച് ധാരാളം സംസാരിക്കുന്നു.പോരാത്തതിന് ഇനി വരാന്‍ പോകുന്ന ദിവസങ്ങളില്‍ പിഎസ്ജിക്കെതിരെ ഞങ്ങള്‍ക്ക് മല്‍സരവുമുണ്ട്.”അദ്ദേഹം മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.ഗ്രനാഡക്കെതിരെ ജയിച്ച സന്തോഷം മാധ്യമങ്ങളോട് പങ്കുവയ്ക്കാനും അദ്ദേഹം മറന്നില്ല.






































