ഗ്രീസ്മാന് ഷോ
കോപ ഡെല്‍ റിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഗ്രനാഡക്കെതിരെ വിജയം നേടി ബാഴ്സലോണ.88 മിനുറ്റ് വരെ രണ്ട് ഗോളിന് പുറകില്‍ ആയിരുന്ന ബാഴ്സ അഞ്ച് മിനുട്ടിനുളില്‍ ഇരട്ട ഗോള്‍ നേടി നിശ്ചിത സമയത്തിനുളില്‍ മല്‍സരം സമനിലയാക്കി.
ബാഴ്സക്ക് വേണ്ടി ആന്റോയിന്‍ ഗ്രീസ്മാന്,ജോര്‍ഡി ആല്‍ബ എന്നിവര്‍ ഇരട്ട ഗോള്‍ നേടി.33 ആം മിനുട്ടില്‍ കെന്നഡിയും 47 ആം മിനുട്ടില്‍ റോബര്‍ട്ടോ സോള്ഡാഡോയും നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ ലീഡ് നേടിയ ഗ്രനാഡ പിന്നീട് ശക്തമായ പ്രതിരോധത്തില്‍ ബാഴ്സയെ തളച്ചു.88 ആം മിനുട്ടില്‍ പ്രതിരോധം പൊളിച്ച് കൊണ്ട് അന്റോയിന്‍ ഗ്രീസ്മാന് ഗോള്‍ കണ്ടെത്തി ബാഴ്സയുടെ പ്രതീക്ഷ നിലനിര്‍ത്തി.പിന്നീട് 92 ആം മിനുട്ടില്‍ ഗ്രീസ്മാന് നല്കിയ പാസ് വലയിലെത്തിച്ച് ആല്‍ബ ബാഴ്സക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു.രണ്ട് ഗോള്‍ നേടുകയും രണ്ട് അസിസ്റ്റ് നല്‍കുകയും ചെയ്ത ഗ്രീസ്മാന് ആണ് മല്‍സരത്തിലെ താരം.






































