European Football Foot Ball Top News

മാഞ്ചസ്റ്റര്‍ ടീമുകളെ ചാലഞ്ച് ചെയ്യാന്‍ ഒരുങ്ങി ലിവര്‍പ്പൂള്‍

February 3, 2021

മാഞ്ചസ്റ്റര്‍ ടീമുകളെ ചാലഞ്ച് ചെയ്യാന്‍ ഒരുങ്ങി ലിവര്‍പ്പൂള്‍

ലിവർപൂൾ ബ്രൈടൺ & ഹോവ് അൽബിയോണിനെ ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്യുന്നു.കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ മികച്ച ഫോം കാഴ്ചവച്ച  ലിവര്‍പ്പൂള്‍ ഇപ്പോള്‍ ലക്ഷ്യം വക്കുന്നത് എങ്ങനെയും കിരീടത്തിന് വേണ്ടിയുള്ള  മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും തമ്മില്‍ ഉള്ള റേസില്‍ പങ്കുചേരുക എന്നതാണ്.നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ലിവര്‍പ്പൂള്‍ വെറും നാല് പോയിന്‍റിന് മാത്രമാണ് യുണൈറ്റഡിന് പിന്നില്‍ ഉള്ളത്.

പതിനേഴാം സ്ഥാനത്തുള്ള ബ്രൈട്ടന്‍ എന്തു വില കൊടുത്തും റെലഗേഷന്‍ സോണില്‍ നിന്ന് ദൂരം പാലിക്കാന്‍ ശ്രമിക്കുകയാണ്.പേശി വലിവിനെ തുടര്‍ന്നു വെസ്റ്റ് ഹാമിനെതിരെ വിശ്രമത്തില്‍ ആയിരുന്ന സാധിയോ മാനെ ഇന്നതെ മല്‍സരത്തിലും ലിവര്‍പൂളിനെ പ്രതിനിധീകരിക്കില്ല.ബെൻ ഡേവിസിന്റേയും ഓസാൻ കബാക്കിന്റേയും സൈനിങ്ങോടെ ലിവര്‍പ്പൂള്‍  ഡിഫന്‍സീവ് സ്ട്രക്ചറിന് കരുത്ത് കൂട്ടികൊണ്ട് തങ്ങളുടെ ഇനിയുള്ള സീസണ്‍ റണ്‍ ശക്തമാക്കാന്‍ ശ്രമിക്കുകയാണ്.

Leave a comment