അശ്വമേധം തുടരാന്‍ മാഞ്ചെസ്റ്റര്‍ സിറ്റി
2002 ൽ ആഴ്സണലിനുശേഷം തുടർച്ചയായി 13 മത്സരങ്ങൾ ജയിച്ച ആദ്യത്തെ പ്രീമിയർ ലീഗ് ടീമായി മാഞ്ചസ്റ്റർ സിറ്റിക്ക് മാറാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.ഇന്ന് രാത്രി പതിനൊന്നരക്ക് ബെന്‍ളിയുടെ ഹോം ഗ്രൌണ്ടായ ടര്‍ഫ് മൂറില് ബെന്ളിയെ തോല്പിച്ചാല് മാത്രമേ സിറ്റിക്ക് ഈ നേട്ടം കൈവരിക്കാനാകൂ.എന്നാല്‍ ആന്‍ഫീല്‍ഡില്‍ പോയി ലിവര്‍പൂളിനെ തറപറ്റിച്ച ബെന്ളിയേ സിറ്റിക്ക് നിസാരമായി കാണാന്‍ കഴിയില്ല.
നിലവില്‍ യുണൈറ്റഡിനും സിറ്റിക്കും ഒരേ പോയിന്റാണ് ഉള്ളത്.അതിനാല്‍ എങ്ങനെയും വിജയം കൈവരിച്ച് തങ്ങളുടെ ഒന്നാം സ്ഥാനത്തിന് കോട്ടം വരുത്താതെ നോക്കുകയാണ് സിറ്റിയുടെ ലക്ഷ്യം.സിറ്റിയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ അഗ്യുറോ കോവിഡ് നെഗറ്റിവ് ആയതിനു ശേഷം ടീമിനൊപ്പം ട്രൈനിങ്ങിന് ചേര്‍ന്നെങ്കിലും ഇന്നതെ മല്‍സരത്തില്‍ അദ്ദേഹം ആദ്യ ഇലവനില്‍ ഇടം നേടാനുള്ള സാധ്യത വളരെ കുറവാണ്.






































