മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ്
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും.രാത്രി ഏഴരക്ക് ഗോവയിലെ ബാംബോളിമിലെ ജിഎംസി സ്റ്റേഡിയത്തിലാണ് മത്സരം.ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്‌സിക്കെതിരേ കടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പ്രതീക്ഷിക്കുന്നു. നിലവിൽ ഐഎസ്‌എൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള കിബു വികുനയുടെ ടീം ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചിട്ടുളത്ത്.
എടികെ മോഹൻ ബഗാനെതിരായ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി രണ്ട് ഗോളിന് മുന്നില്‍ ആയിരുന്നു.എന്നാല്‍ നല്ലൊരു അവസരം കളഞ്ഞുകുളിച്ച അവര്‍ മോഹന്‍ ബഗാന് മുന്നില്‍ അടിയറവ് പറഞ്ഞത് ലജ്ജാവഹം ആയിരുന്നു.ഈ സീസണില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരിലാത്ത രണ്ടു ഗോളിന് മുംബൈ സിറ്റി വിജയച്ചിരുന്നു.






































