European Football Foot Ball Top News

ഇന്‍റര്‍ മിലാന്‍റെ വിജയമോഹങ്ങള്‍ക്ക് തടയിട്ട് റൊണാള്‍ഡോ

February 3, 2021

ഇന്‍റര്‍ മിലാന്‍റെ വിജയമോഹങ്ങള്‍ക്ക് തടയിട്ട് റൊണാള്‍ഡോ

ചൊവ്വാഴ്ച നടന്ന കോപ്പ ഇറ്റാലിയ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ സാൻ സിറോയിൽ ഇന്റർ മിലാനെ 2-1ന് പരാജയപ്പെടുത്തി യുവന്റസ്.റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ ആണ് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം യുവന്‍റസിന് ഇന്‍റര്‍  മിലാനെതിരെ വിജയം നേടാന്‍  സഹായിച്ചത്.ഫെബ്രവരി പത്താം തീയ്യതി ഈ മല്‍സരത്തിന്റെ രണ്ടാം പകുതി യുവന്‍റസ് ഹോം ഗ്രൌണ്ടായ അലിയന്‍സ് സ്റ്റേഡിയത്തില്‍ നടക്കും.

ഇരു ടീമുകളും ഈ അടുത്ത് ഏറ്റുമുട്ടിയിരുന്നു.അന്ന് എതിരിലാത്ത രണ്ട് ഗോള്‍  വിജയം നേടിയത്  ഇന്‍റര്‍ ആയിരുന്നു. തുടക്കത്തിലെ യുവന്‍റസിനെതിരെ ലീഡ് നേടിയപ്പോള്‍ വീണ്ടും ഒരു പരാജയഭീതി യുവന്‍റസിനെ പിന്തുടര്‍ന്നു.എന്നാല്‍ 26 ആം മിനുട്ടില്‍ തന്നെ പെനാല്‍ട്ടിയിലൂടെ മറുപടി പറഞ്ഞ റോണോ 35 ആം മിനുട്ടില്‍ അടുത്ത ഗോളോടെ യുവന്‍റസിന്റെ വിധി മാറ്റിമറക്കുകയായിരുന്നു.

Leave a comment