യുവന്റസ് ജേഴ്സി ഉപേക്ഷിച്ച് സെമി ഖദീര
നിലച്ച തന്റെ കരിയറിന് വീണ്ടും ഒരു ബൂസ്റ്റ് നല്‍കുന്നതിന് വേണ്ടി യുവന്റസിൽ നിന്ന് ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ഹെർത ബെർലിനിലേക്കുള്ള നീക്കം പൂര്‍ത്തിയാക്കി ജര്‍മന്‍ ഫൂട്ബോളര്‍ സെമി ഖദീര.തന്റെ രാജ്യത്തെ വീണ്ടും പ്രതിനിധീകരിക്കുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചിട്ടില്ലെന്ന് അടുത്തിടെ പറഞ്ഞ മുൻ ജർമ്മനി ഇന്റർനാഷണൽ താരം വീണ്ടുംഇന്റര്നാഷണല്,യൂറോപ്പ് ഫുട്ബോള്‍ സീനിലേക്കു തിരിച്ചുവരാനുള്ള തന്റെ ആഗ്രഹം പ്രകടിച്ചിരുന്നു അദ്ദേഹം.ഈ ഒരു ട്രാന്‍സ്ഫര്‍ അദ്ദേഹത്തെ തന്റെ ജന്മനാടായ ജര്‍മനിയിലേക്ക് തന്നെ തിരിച്ചെത്തിച്ചേക്കും.
“ചാമ്പ്യൻസ് ലീഗ്, സീരി എ, ലാ ലിഗ, ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കൂടാതെ ദേശീയ ടീമിനൊപ്പം ചിലവഴിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത് ഞങ്ങള്‍ക്ക് വലിയ ഒരു മുതല്‍കൂട്ടാകും.”ഹെർത്ത കായിക ഡയറക്ടർ ആർനെ ഫ്രീഡ്രിക്ക് ക്ലബിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് പറഞ്ഞു.






































