European Football Foot Ball Top News

കോണ്‍ട്രാക്റ്റ് ചോര്‍ന്നതില്‍ കലിതുള്ളി കോമാന്‍

February 1, 2021

കോണ്‍ട്രാക്റ്റ് ചോര്‍ന്നതില്‍ കലിതുള്ളി കോമാന്‍

ലയണൽ മെസ്സിയുടെ കരാറിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നതില്‍ ബാഴ്‌സലോണ ഹെഡ് കോച്ച് റൊണാൾഡ് കോമാൻ ഏറെ ദേഷ്യത്തില്‍ ആണ്.ഇതിന് ഉത്തരവാദികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.ബാഴ്സ മെസിക്ക് വളരെ വിലയേറിയ കോണ്‍ട്രാക്റ്റ് നല്‍കി എന്നും സ്പോര്‍ട്ട്സ് ചരിത്രത്തില്‍ ആര്‍ക്കും തന്നെ  ഇത്രക്ക്  മൂല്യമുള്ള  ഒരു കോണ്ട്രാക്ടും ലഭിച്ചതായി   കേട്ടിട്ടില്ല എന്നും എല്‍ മുണ്ടോ പ്രസിദ്ധീകരിച്ചിരുന്നു.

ഈ വാര്‍ത്ത നല്‍കിയ എല്‍ മുണ്ടൊക്കെതിരെ കേസ് കൊടുക്കുമെന്ന് ബാഴ്സലോണ പറഞ്ഞു.എന്നാല്‍ ഇതിനെ വലിയ രീതിയില്‍ വിമര്‍ശിച്ച കോച്ച് കോമാന്‍ “ടീം ഈ അടുത്തായി ഒന്ന് മികച്ച ഫൂട്ബാള്‍ കാഴ്ചവയ്ക്കുന്നുണ്ട്.അതിനെയെല്ലാം തകര്‍ക്കുന്ന രീതിയില്‍ ഉള്ള വാര്‍ത്ത ആര് തന്നെ നല്‍കിയാലും അവര്‍ക്ക് ഈ ക്ലബില്‍ ഒരു തരത്തിലുള്ള ഭാവിയും ഉണ്ടാകില്ല.”എന്ന് വെളിപ്പെടുത്തി.

Leave a comment