European Football Foot Ball Top News

റയലിനെ പിന്തള്ളി ബാഴ്സലോണ രണ്ടാം സ്ഥാനത്ത്

February 1, 2021

റയലിനെ പിന്തള്ളി ബാഴ്സലോണ രണ്ടാം സ്ഥാനത്ത്

അത്ലറ്റിക്കോ ബിലിബാവോക്കെതിരെ  ബാഴ്സ നേടിയ വിജയത്തോടെ കൊമാന് ചെറിയ തോതിലെങ്കിലും ഒരാശ്വാസം ലഭിച്ചുകാണും.എന്തെന്നാല്‍ നിലവില്‍ ബാഴ്സ ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ബാഴ്സ വിജയം.

മല്‍സരത്തില്‍ ചെറിയ ഒരു മാറ്റമായാണ് കോമാന്‍ ബാഴ്സയെ കളത്തിലിറക്കിയത്.ബുസ്ക്കറ്റ്സിന് പകരം പിയാനിക്കിനെ ആണ് കോമാന്‍  കളിപ്പിച്ചത്.മല്‍സരം തുടങ്ങി 20 ആം മിനുട്ടില്‍ തന്നെ ഒരു ഫ്രീകിക്ക് ഗോളിലൂടെ മെസ്സി ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.പിന്നീട് അക്രമിച്ച് കളിച്ച ബാഴ്സ പരുങ്ങലില്‍ ആക്കി കൊണ്ട് 49 ആം മിനുട്ടില്‍ ജോര്‍ഡി ആല്‍ബ  ഓണ്‍ ഗോള്‍ നേടി.അതിനു ശേഷം പിടിമുറുക്കിയ ബിലിബാവോക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.70 ആം മിനുട്ടില്‍ ഓസ്കാര്‍ മിങ്ഗ്വെസ നല്‍കിയ ഗ്രൌണ്ട് ക്രോസ് വലയിലെത്തിച്ച് ബാഴ്സക്ക് വേണ്ടി വിജയ ഗോള്‍ നേടിയത് ഗ്രീസ്മാന്‍ ആയിരുന്നു.

Leave a comment