പ്രതികാരദാഹിയായി ബാഴ്സലോണ
നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ബാഴ്സലോണ അത്ലറ്റിക്കോ ബിലിബാവോയേ തങ്ങളുടെ ഹോം സ്റ്റേഡിയമായ കാമ്പ് ന്യൂയില്‍ വച്ച് നേരിടും.ഈ മല്‍സരത്തിന് ഏറെ പ്രാധാന്യം ബാഴ്സ താരങ്ങളും ആരാധകരും അതിലുപരി ക്യാപ്റ്റന്‍ ലയണല്‍ മെസിയും നല്കുന്നുണ്ടാകും.എന്തെന്നാല്‍ സൂപ്പര്‍ കോപ ഡി എസ്പാന്ന കിരീടം നേടിയെന്ന് വിശ്വസിച്ച ബാഴ്സയെ അവസാന മിനുട്ട് ഗോള്‍ നേടി കൊണ്ട് കിരീടം നേടിയത് ബിലിബാവോയാണ്.
ക്യാപ്റ്റന്‍ ലയണല്‍ മെസി സമ്മര്‍ദം മൂലം തന്റെ ക്ലബ് കരിയറില്‍ ആദ്യമായി റെഡ് കാര്‍ഡ് നേടിയ മല്‍സരവും ബിലിബാവോക്കെതിരെ നടന്ന സൂപ്പര്‍ കോപ ഡി എസ്പാന്ന ഫൈനല്‍ മല്‍സരം ആയിരുന്നു.അതിനാല്‍ വലിയ മാര്‍ജിനില്‍ ഒരു വിജയം സ്വപ്നം കാണുകയായിരിക്കും ബാഴ്സയും ലയണല്‍ മെസിയും.






































