ലേയ്സെസ്റ്റര്‍ സിറ്റിക്ക് ഭീഷണിയുയര്‍ത്താന്‍ ലീഡ്സ് യുണൈറ്റഡ്
മികച്ച ഫോമും പ്രീമിയർ ലീഗ് ടൈറ്റിൽ മോഹങ്ങളും നിലനിര്‍ത്തുന്നതിന് വേണ്ടി ഇന്ന് ഇന്ത്യന്‍ സമയം ഏഴരക്ക് തങ്ങളുടെ ഹോം ഗ്രൌണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തിലേക്ക് ലേയ്സെസ്റ്റര്‍ സിറ്റി ലീഡ്സ് യുണൈറ്റഡിനെ വരവേല്‍ക്കും.നിലവില്‍ ലേയ്സെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്താണ്.ഇന്നലെ ആഴ്സണല്‍ vs മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മല്‍സരം സമനിലയില്‍ പിരിഞ്ഞത് ലെയ്സസ്റ്ററിന് ഭാഗ്യമായി തുണച്ചു.
ബുധനാഴ്ച വൈകുന്നേരം എവർട്ടണുമായി 1-1 സമനിലയിൽ പിരിഞ്ഞതിന് ശേഷം ലെസ്റ്റർ ഇപ്പോൾ ഏഴ് മുൻനിര മത്സരങ്ങളിൽ പരാജയപ്പെടാതെ തുടരുന്നു.സീസണ് പകുതി പിന്നിടുമ്പോള്‍ സിറ്റിക്കും ലിവര്‍പൂളിനും കിരീടം നേടാനുള്ള ആഗ്രഹത്തിന് ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ട്ടിക്കുന്നത് ലേയ്സെസ്റ്റര്‍ സിറ്റിയാണ്.പകുതിയില്‍ എവിടെ വച്ചോ അവരുടെ നഷ്ട്ടപ്പെട്ട ഫോം തിരിച്ചുപിടിക്കാനും അവര്‍ക്കായി.






































