ചെല്‍സിയില്‍ ആദ്യ വിജയം നേടാന്‍ ടൂഷല്‍
സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് ബർൺലിയെ ബ്ലൂസ് സ്വാഗതം ചെയ്യുമ്പോൾ ചെൽസി ബോസ് എന്ന നിലയിൽ തോമസ് ടൂഷൽ തന്റെ ആദ്യ വിജയം ലക്ഷ്യം വക്കുന്നു.ബുധനാഴ്ച ടൂഷലിന്റെ കീഴില്‍ ഇറങ്ങിയ ആദ്യ മത്സരത്തിൽ ചെല്‍സി വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ആസ്റ്റൺ വില്ലയ്‌ക്കെതിരെ 3-2 ന് ജയിച്ചതിന് ശേഷം ആണ് ചെല്‍സിയെ നേരിടാന്‍ ബെന്‍ളി തയ്യാറെടുക്കുന്നത്.
ഇന്ന് ഇന്ത്യന്‍ സമയം അഞ്ചരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍ പത്താം സ്ഥാനത്തിരിക്കുന്ന ചെല്‍സിയെ ആദ്യ നാലില്‍ എത്തിക്കുക എന്നതാണ് ടൂഷലിന്റെ ദൌത്യം.അദ്ദേഹത്തിന് തന്‍റെ ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടി പതിനെട്ട് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ ബാക്കിയുണ്ട്.രണ്ടു തുടര്‍ പരാജയങ്ങള്‍ നേരിട്ട ബെന്‍ളി കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ വിജയിച്ചത് അവര്‍ക്ക് നേരിയ ആശ്വാസം പകരുന്നു.ഈ സീസണില്‍ ഇതിന് മുന്നേ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ബെന്‍ളിയെ ചെല്‍സി എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.






































