European Football Foot Ball Top News

കാലം വില്‍സണ്‍ ന്യൂകാസിലിനെ കരകയറ്റി

January 31, 2021

കാലം വില്‍സണ്‍ ന്യൂകാസിലിനെ കരകയറ്റി

ന്യൂ കാസിൽ യുണൈറ്റഡ് 10 മത്സരങ്ങളിൽ അവരുടെ ആദ്യ പ്രീമിയർ ലീഗ് വിജയം ആഘോഷിക്കുകയും മാനേജർ സ്റ്റീവ് ബ്രൂസിന്റെ സമ്മർദ്ദം നേരിയ തോതില്‍ കുറയുകയും ചെയ്തു.വിൽസൺ തന്റെ അമ്പതാമത്തെയും 51-ാമത്തെയും പ്രീമിയർ ലീഗ് ഗോളുകൾ നേടിയതിന് ശേഷം 21 കളികളിൽ നിന്ന് 22 പോയിന്റുമായി 16-ാം സ്ഥാനത്തുള്ള ന്യൂകാസില്‍ ബ്രൈട്ടനെതിരെയുള്ള ലീഡ് നാല് പോയിന്‍റാക്കി കൂട്ടി.

എങ്ങനെയും ആദ്യ നാല് സ്ഥാനം എത്താന്‍ ആഗ്രഹിക്കുന്ന എവര്‍ട്ടന്‍ ഒരു ഫ്ലാറ്റ് മല്‍സരം ആണ് കാഴ്ച്ചവച്ചത്.ആദ്യ പകുതി തീരുമ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം.സമനിലയിലേക്ക് പോകേണ്ട മല്‍സരത്തിനെ 73 ആം മിനുട്ടിലെ തന്‍റെ ഒരു ഹെഡറിലൂടെ ഗോള്‍ നേടി കൊണ്ട് വിൽസൺ എവര്‍ട്ടനെ പ്രതിരോധത്തില്‍ ആഴ്ത്തി.എക്സ്ട്രാ ടൈമില്‍ വീണ്ടും ഗോള്‍ നേടിയ അദ്ദേഹം തന്‍റെ ടീമിനെ ഒരു പ്രതിസന്തി ഘട്ടത്തില്‍ നിന്നും കരകയറ്റി.

Leave a comment