സമനിലയില്‍ പിരിഞ്ഞ് ആഴ്സണലും യുണൈറ്റഡും
ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ശനിയാഴ്ച എമിറേറ്റ്സിൽ നടന്ന മല്‍സരത്തില്‍ 0-0 സമനിലയിൽ പിരിഞ്ഞു, യുണൈറ്റഡിനെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിക്കാമെന്ന ഓലെ ഗുന്നാർ സോൾസ്ജെയറിന്റെ പ്രതീക്ഷക്ക് കൂടുതൽ വെല്ലുവിളികള്‍ സൃഷ്ട്ടിച്ച് കൊണ്ട് ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റി ജയിക്കുകയും ചെയ്തു.ഇതോടെ സിറ്റിയും യുണൈറ്റഡും തമ്മില്‍ ഉള്ള പോയിന്റ് വിത്യാസം മൂന്നായി.
ആദ്യ പകുതിയില്‍ പന്ത് കൈവശം വച്ച് കളിച്ച യുണൈറ്റഡ് പല അവസരങ്ങളും സൃഷ്ട്ടിച്ചു.എന്നാല്‍ മോശം ഫിനിഷിങ് പലപ്പോഴും അവര്‍ക്ക് വിനയായി.രണ്ടാം പകുതിയിലും നിരന്തരമായ അക്രമണം അഴിച്ചുവിട്ട യുണൈറ്റഡിന് ഗോള്‍ മാത്രം നേടാന്‍ കഴിഞ്ഞില്ല.മല്‍സരശേഷം മാധ്യമങ്ങളെ കണ്ട ഒലെ തങ്ങള്‍ ജയിക്കേണ്ട മല്‍സരം ആയിരുന്നു ഇത് എന്നും പല ഹാള്‍ഫ് ചാന്സസുകളും ഗോളാക്കി മാറ്റാന്‍ കഴിയാത്തത് തിരിച്ചടിയായി എന്നും അദ്ദേഹം വെളിപ്പെടുത്തി.






































