European Football Foot Ball Top News

റയലിന്‍റെ അത്താഴം മുടക്കാന്‍ ലേവാന്തേ

January 30, 2021

റയലിന്‍റെ അത്താഴം മുടക്കാന്‍ ലേവാന്തേ

കഴിഞ്ഞ മല്‍സരത്തില്‍ അലാവസിനെ ഒന്നിനെതിരെ നാല്  ഗോളുകള്‍ക്ക് തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് തങ്ങളുടെ വിജയകുതിപ്പ് തുടരുന്നതിനായി ലീഗ് ടേബളില്‍ പന്ത്രണ്ടാം സ്ഥാനത്തിരിക്കുന്ന ലേവാന്തയെ സ്വാഗതം ചെയ്തേക്കും.കഴിഞ്ഞ മല്‍സരത്തില്‍ അവരുടെ വിലപിടിപ്പുള്ള താരമായ ഏദന്‍ ഹസാര്‍ഡ് ഗോള്‍ നേടിയത് റയലിന് ഏറെ ആശ്വാസമായിരുന്നു.ലീഗ് കിരീടം നിലനിര്‍ത്തുന്നതിന് വേണ്ടി റയലിന് ഏറെ സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ട്.കോപ് ഡെല്‍ റിയയില്‍ നിന്നും സൂപ്പര്‍ കോപ ഡി എസ്പാനയില്‍ നിന്നും പുറത്തായത് സിദാന് ഏറെ പഴികേള്‍ക്കാന്‍ കാരണമായി.

 

തൊട്ട് പുറകില്‍ ബാഴ്സ വെറും മൂന്നു പോയിന്‍റിന് മാത്രം  ആണ് റയലിന്  പിന്നില്‍.അത്ലറ്റിക്കോ ഏഴ്  പോയിന്‍റിന് റയലിനുമേല്‍ ലീഡ് ഉള്ളതിനാല്‍ ഇനിയൊരു തോല്‍വി ഒരുപക്ഷേ സിദാന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്.

 

 

 

 

 

Leave a comment