റൌണ്ട് ഓഫ് 16 ലേക്കുള്ള ടിക്കറ്റെടുത്ത് ബാഴ്സ
ഉസ്മാൻ ഡെംബെലെ, മാർട്ടിൻ ബ്രൈത്വൈറ്റ് എന്നിവരിൽ നിന്നുള്ള അധിക സമയ സ്ട്രൈക്കുകൾ മൂന്നാം ഡിവിഷൻ ടീമായ കോർണെല്ലയെ 2-0ന് മറികടന്ന് വ്യാഴാഴ്ച കോപ ഡെൽ റേയുടെ അവസാന 16 ലെത്തി ബാഴ്സലോണ.മെസ്സി ഇല്ലാത്ത മല്‍സരത്തില്‍ നിശ്ചിത സമയത്ത് ഗോള്‍ കണ്ടെത്താന്‍ ബാഴ്സക്ക് ആയില്ല.
ഗോള്‍ നേടാന്‍ കിട്ടിയ പല അവസരങ്ങളും ബാഴ്സ തുലച്ചതാണ് മല്‍സരം അധിക സമയത്തേക്ക് നീളാന്‍ കാരണം ആയത്.39 ആം മിനുട്ടില്‍ പിയാനിക്കും അത് പോലെ 80 ആം മിനുട്ടില്‍ ഉസ്മാന് ഡെംബേലെയും പെനാല്‍ട്ടി നേടാത്തത് ബാഴ്സയെ പ്രതിരോധത്തില്‍ ആഴ്ത്തി.റയലിനെ പോലെ ബാഴ്സയും കോപ ഡെല്‍ റിയയില്‍ നിന്നും പുറത്താകുമോ എന്നു വരെ തോന്നിച്ചെങ്കിലും പെനാല്‍ട്ടി നേടാത്തതിന് പ്രായശ്ചിതം എന്ന പോലെ 92 ആം മിനുട്ടില്‍ ഗോള്‍ നേടി ഡെംബേലെ ബാഴ്സയെ രക്ഷിക്കുകയായിരുന്നു.






































