ഐബാറിനെതിരെ വിജയം നേടി അത്ലറ്റിക്കോ മാഡ്രിഡ്
അവസാന നിമിഷത്തിൽ ലൂയിസ് സുവാരസിന്റെ പെനാല്‍ട്ടി കിക്ക് മൂലം ഐബാറിനെതിരെ അറ്റ്ലെറ്റിക്കോ മാഡ്രിഡ് 2-1ന് ജയിച്ചു.നിലവില്‍ ലാ ലിഗ പോയിന്‍റ് ടേബളില്‍ ഏഴ് പോയിന്റുകള്‍ക്ക് മുകളില്‍ ആണ് അത്ലറ്റിക്കോ മാഡ്രിഡ്.പന്ത്രണ്ടാം മിനുട്ടിൽ ദിമിട്രോവിക് ഐബാറിന് ലീഡ് നൽകി.പെനാല്‍ട്ടിയിലൂടെ ആണ് ആദ്യ ഗോള്‍ പിറന്നത്.
40 ആം മിനുട്ടില്‍ മറുപടി ഗോള്‍ നേടി സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിന് സമനില നേടി കൊടുത്തു.പിന്നീട് 89 ആം മിനുട്ടിലെ പെനാല്‍ട്ടി കിക്കും ആയതോടെ സുവാരസ് മല്‍സരത്തിലെ ഹീറോ ആയി.മല്‍സരശേഷം ഡിയഗോ സിമിയോണി സുവാരസിനെ വാ തോരാതെ പുകഴ്ത്തുകയും അദ്ദേഹം അത്ലറ്റിക്കോ മാഡ്രിഡിന് ഒരു നല്ല നേതാവ് കൂടി ആണ് എന്നും കൂട്ടിച്ചേര്‍ത്തു.തങ്ങള്‍ ഈ ഫോം ലീഗില്‍ ഉടനീളം തുടരും എന്നും സുവാരസ് വെളിപ്പെടുത്തി.






































