ഇറ്റലിയന്‍ സൂപ്പര്‍ കപ്പ് യുവന്റസിന്
ഇറ്റാലിയൻ സൂപ്പർകപ്പ് നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അൽവാരോ മൊറാറ്റയുടെയും ഗോളുകൾ യുവന്റസിനെ സഹായിച്ചു.നാപൊളിയെ എതിരിലാത്ത രണ്ട് ഗോളിന് ആണ് യുവന്റസ് പരാജയപ്പെടുത്തിയത്.കഴിഞ്ഞ സീസണിലെ കോപ്പ ഇറ്റാലിയ ജയിക്കാൻ ഫൈനലിൽ യുവന്റസിനെ തോൽപ്പിച്ച നാപോളി, ആദ്യ പകുതിയിൽ തന്നെ ലീഡ് നേടുന്നതിനടുത്തെത്തി, എന്നാൽ ഹിർവിംഗ് ലോസാനോയുടെ ബുള്ളറ്റ് ഹെഡർ യുവെ ഗോൾകീപ്പർ തട്ടിയകറ്റി.
ആദ്യ പകുതി തീര്‍ന്നപ്പോള്‍ ഇരുവരും ഗോള്‍ രഹിത സമനിലയില്‍ ആയിരുന്നു.സമനിലയിലേക്ക് നീങ്ങിയ മല്‍സരം യുവന്റസിന്റെ വരുതിയില്‍ ആക്കികൊടുത്തത് 64 ആം മിനുട്ടിലെ റൊണാള്‍ഡോയുടെ ഗോളായിരുന്നു.80 ആം മിനുട്ടില്‍ സമനില നേടാന്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ അവസരം നാപൊളി തുലച്ചത് യുവന്റസിന് ഭാഗ്യമായി.95 ആം മിനുട്ടിലെ മൊറാട്ടയുടെ ഗോളും സ്കോര്‍ ബോര്‍ഡില്‍ ഇടം പിടിച്ചതോടെ രണ്ട് ഗോളിന്റെ അധിപത്യമാര്ന്ന വിജയത്തോടെ ഇറ്റാലിയൻ സൂപ്പർകപ്പില്‍ മുത്തമിട്ടു യുവന്റസ്.






































