European Football Foot Ball Top News

റയല്‍ വിടാനുള്ള തീരുമാനം അറിയിച്ച് മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ്

January 20, 2021

റയല്‍ വിടാനുള്ള തീരുമാനം അറിയിച്ച് മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ്

റയല്‍ വിടാനുള്ള തന്‍റെ തീരുമാനം മര്‍ട്ടിന്‍ ഒഡിഗാര്‍ഡ്  സിദാനെ അറിയിച്ചതായി വാര്‍ത്ത.കഴിഞ്ഞ സീസണില്‍ റയല്‍ സൊസിദാദില്‍ വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ട താരം ആയിരുന്നു മാര്‍ട്ടിന്‍ ഒ‌ഡിഗാര്‍ഡ്.ബാഴ്സക്കെതിരെയുള്ള മല്‍സരത്തില്‍ അവരുടെ മിഡ് ഫീല്‍ഡിനെ വെള്ളം കുടുപ്പിച്ച താരം ഇനി റയലിലേക്ക് വരും എന്നു  കേട്ടപ്പോള്‍ ഞെട്ടാത്ത ഏത് ബാഴ്സ ആരാധകനും ഉണ്ടാകില്ല.റയല്‍ മാഡ്രിഡില്‍ ഈ സീസണില്‍ സ്ക്വാഡ് ലിസ്റ്റില്‍ ഇടം നേടിയ  താരം ഇത് പോലെ ആയിരിക്കില്ല തന്‍റെ  റയലിലെ കരിയര്‍ ചിത്രീകരിച്ചിട്ടുണ്ടാവുക.

മറ്റൊരു യുവ താരമായ ഫെഡെ വാല്‍വറഡെ സിദാന്‍റെ ആദ്യ ഇലവനില്‍ സ്ഥിരമായി സ്ഥാനം നേടുന്നതും ഒഡിഗാര്‍ഡിന് നിരാശ സമ്മാനിച്ചിട്ടുണ്ടാകും.റയലിന്‍റെ ചിറ വൈരികള്‍ ആയ ബാഴ്സക്ക് പറ്റിയ കേളി ശൈലി ആണ് ഒഡിഗാര്‍ഡിന്‍റേത്.ഈ ഒരു ട്രാന്‍സ്ഫര്‍  ഒരു പക്ഷേ അവര്‍ക്ക് നേട്ടം ഉണ്ടാക്കാനുമിടയുണ്ട്.

 

 

Leave a comment