മന്‍സുക്കിഷ് ഇനി മുതല്‍ എസി മിലാന്‍ താരം
മുൻ യുവന്റസ് സ്‌ട്രൈക്കർ മരിയോ മന്‍സുക്കിഷ് ഇനി മുതല്‍ എസി മിലാന്‍ താരം ആണ്.ഈ സീസണ്‍ അവസാനിക്കും വരെ ആണ് ഇരുവരും തമ്മില്‍ ഉള്ള കരാര്‍ നിലനില്‍ക്കുന്നത്.നിലവിലെ ഒന്നാം സ്ഥാനത്തുള്ള എസി മിലാന് അവരുടെ നിലനില്‍പ്പിന് പല ദിക്കില്‍ നിന്നും ഭീഷണി ഉയരുന്നതിനാല്‍ എസി മിലാന്‍ മാനേജ്മെന്‍റ് ബോര്‍ഡ് ഈ അവസ്ഥയില്‍ നിന്നും മറികടക്കാന്‍ കണ്ടെത്തിയ പോം വഴിയാണ് മന്‍സുക്കിഷ്.
അദ്ദേഹത്തിന്റെ ഏരിയല്‍ എബിലിറ്റിയുള്ള ഒരു സ്ട്രൈക്കറെ ആണ് ഇപ്പോള്‍ എസി മിലാനും വേണ്ടത്.ഇതിന് മുന്നേ ഇറ്റാലിയന്‍ സീരി എ യില്‍ കളിച്ചതിനാല്‍ താരത്തിന് ലീഗില്‍ വേണ്ട പോലെ പ്രവര്‍ത്തി പരിചയവും ഉണ്ട്.മന്‍സുക്കിഷ് വരുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യം ആണെന്ന് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് പറഞ്ഞിരുന്നു.






































