European Football Foot Ball Top News

” എനിക്ക് മടുക്കുന്നു ” – ക്ലോപ്പ്

January 18, 2021

” എനിക്ക് മടുക്കുന്നു ” – ക്ലോപ്പ്

മാഞ്ചസ്റ്റർ യുണൈറ്റഡുമായി 0-0 സമനിലയിൽ പിരിഞ്ഞതിന് ശേഷം ലിവർപൂളിന്റെ ഗോളുകളുടെ അഭാവം വിശദീകരിക്കാൻ തനിക്ക് വാക്കുകള്‍ ഇല്ല എന്നു  യൂർഗൻ ക്ലോപ്പ് സമ്മതിച്ചു,ടീമിന്‍റെ  ഈ അവസ്ഥ തന്നെ അലോസരപ്പെടുത്തുന്നു എന്നും ക്ലോപ്പ് വെളിപ്പെടുത്തി.ലിവർപൂൾ ഗോള്‍ ഒന്നും  സ്‌കോര്‍ ചെയ്യാതെ  മൂന്ന് മത്സരങ്ങളിലേക്ക് നീട്ടിയതിനെ തുടർന്ന് ഞായറാഴ്ച ആൻഫീൽഡിൽ ഒരു പോയിന്റ് നേടി കൊണ്ട് അവര്‍ക്ക് സമാധാനപ്പെടേണ്ടി വന്നു.

“യുണൈറ്റഡ് മികച്ച ഫോമില്‍ ആണ്.അവര്‍ പറഞ്ഞപോലെ കളിച്ചു.ഞങ്ങള്‍ പല മികച്ച അവസരങ്ങള്‍ സൃഷ്ട്ടിച്ചു.എന്നാല്‍ ഗോള്‍ നേടാതെ എന്തു ചെയ്തിട്ടും കാര്യം ഇല്ലലോ.ഇത് ഫുട്ബോളാണ്. ഈ നിമിഷങ്ങൾ സംഭവിക്കുന്നു.ക്രിസ്റ്റൽ പാലസിനെതിരെ നടന്ന മല്‍സരത്തില്‍  എല്ലാ നീക്കങ്ങളും  വലയിൽ  അവസാനിച്ചു. ഇപ്പോള്‍ ഉണ്ടാകുന്ന ഈ  നിമിഷങ്ങൾ  അൽപ്പം അരോചകമാണ്.”അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment