European Football Foot Ball Top News

സൂപ്പര്‍ കോപ ഡി എസ്പാന്ന ഫൈനലില്‍ ബാഴ്സയും അത്ലറ്റികൊ മാഡ്രിഡും

January 17, 2021

സൂപ്പര്‍ കോപ ഡി എസ്പാന്ന ഫൈനലില്‍ ബാഴ്സയും അത്ലറ്റികൊ മാഡ്രിഡും

ചരിത്രത്തിൽ പതിനാലാം തവണ സ്പാനിഷ് സൂപ്പർ കപ്പ് നേടുക എന്ന ലക്ഷ്യത്തോടെ ഞായറാഴ്ച രാത്രി നടക്കുന്ന മത്സരത്തില്‍  അത്‌ലറ്റിക് ബിൽബാവോയെ  ബാഴ്സലോണ നേരിടും.റയല്‍ സോസിദാദിനെ പെനാല്‍ട്ടിയിലൂടെ പരാജയപ്പെടുത്തിയ ബാഴ്സക്ക് തന്നെ ആണ് ഈ മല്‍സരത്തില്‍ മുന്‍ തൂക്കം.എന്നാല്‍ റയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ അത്ലറ്റിക്കോ ബിലിബാവോക്കു  ബാഴ്സയേ എങ്ങനെ സമ്മര്‍ദത്തില്‍ ആക്കും എന്നു കാത്തിരുന്ന് തന്നെ കാണണം.

നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് എസ്റ്റാഡിയോ ലെ ഡ കാര്‍ട്ടൂസ സ്റ്റേഡിയത്തില്‍ ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.ഒരാഴ്ച്ച മുന്നേ ഇരുവരും തമ്മില്‍ ലാ ലിഗയില്‍ വച്ച് ഏറ്റുമുട്ടിയപ്പോള്‍ അന്ന് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബിലിബാവോയേ ബാഴ്സ പരാജയപ്പെടുത്തിയിരുന്നു.ഇരട്ട ഗോളോടെ മെസ്സി കളം നിറഞ്ഞ മല്‍സരത്തില്‍ പെഡ്രിയുടെയും ഡി യോങ്ങിന്റെയും പ്രകടനവും സ്വാഗതാര്‍ഹം ആയിരുന്നു.

 

Leave a comment