ക്രിസ്റ്റല്‍ പാലസിനെ നേരിടാന്‍ മാഞ്ചെസ്റ്റര്‍ സിറ്റി
ഞായറാഴ്ച രാത്രി ക്രിസ്റ്റൽ പാലസിനേ സ്വന്തം തട്ടകത്തിലേക്ക് ക്ഷണിക്കുമ്പോള്‍ തുടർച്ചയായി എട്ട് വിജയങ്ങൾ മാഞ്ചസ്റ്റർ സിറ്റി ആഗ്രഹിക്കുന്നു.സീസണിന്റെ തുടക്കത്തില്‍ ഒട്ടേറെ പഴി കേട്ട പെപ്പും പിള്ളേരും ലീഗിലേക്ക് തിരിച്ചുവന്നത് വളരെ ഏറെ പാടു പ്പെട്ടാണ്.പരിക്കുകളും അത് പോലെ കൊറോണ പോസിറ്റീവ് കേസുകളും സിറ്റിയെ ഏറെ പരീക്ഷിച്ച സീസണും കൂടിയാണ് ഇത്.
മാഞ്ചെസ്റ്റര്‍ സിറ്റി അവ്സാണമായി തോറ്റത് ടോട്ടന്‍ഹാമിനെതിരെ നവംബറില്‍ ആണ്.അതിനു ശേഷം ആഴ്സണല്‍,യുണൈറ്റഡ്,ചെല്‍സി എന്നിവരെ മുട്ടുകുതിച്ച സിറ്റി വരുടെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.ബ്രൈട്ടനെതിരെ ഇല്ലാതിരുന്ന കൈല്‍ വാക്കര്‍,റഹീം സ്റ്റര്‍ലിങ്,ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ഇന്നതെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.ലപോര്‍ട്ടേ,നഥാന്‍ എക്ക് എന്നിവര്‍ പരിക്ക് മൂലം ഇന്നതെ മല്‍സരത്തിന് ഉണ്ടാകില്ല.






































