മെസ്സി ഒരു നേതാവ് ആകുന്നു
സൂപ്പർകോപ ഡി എസ്പാനയുടെ സെമി ഫൈനലിൽ ബാഴ്സലോണയുടെ മല്‍സരം അധികസമയത്ത് നീണ്ടപ്പോള്‍ ലയണൽ മെസ്സി തന്റെ മറ്റൊരു മുഖം കാണിച്ചു, പരിക്ക് കാരണം കളിക്കാൻ കഴിയാത്തതിനാൽ അർജന്റീന താരം മറ്റ് താരങ്ങളെ പെനാല്‍ട്ടി കിക്കിന് മുന്‍പെ വിളിച്ച് പ്രോത്സാഹിപ്പിച്ച കാഴ്ചായാണ് താരത്തിനെ കുറിച്ച് ഉള്ള അഭിപ്രായം മാറ്റി പറയാന്‍ കാരണം ആയത്.വാര്‍ത്ത നല്കി ഇതിനെ ഒരു സംസാരവിഷയം ആക്കിയത് ഡിയാരിയോ സ്പോര്‍ട്ട്സ് ആണ്.
ടീം അംഗങ്ങൾക്കൊപ്പം ആഘോഷിക്കാൻ കളി കഴിഞ്ഞാൽ മെസ്സി പിച്ചിലേക്ക് ഇറങ്ങുകയും നിരവധി കളിക്കാർക്ക് തന്ത്രപരമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹവും റൊണാൾഡ് കോമാനും അധിക സമയത്തില്‍ കളിക്കാരെ ഉപദേശിക്കുകയായിരുന്നു.ശാന്തമായ വ്യക്തിത്വവും മറ്റുള്ള താരങ്ങളെ പ്രചോദിപ്പിക്കാനുള്ള കഴിവ് ഇല്ലെന്ന കാരണം പറഞ്ഞു അദ്ദേഹത്തിന് കരിയറിൽ ഉടനീളം വിമർശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.






































