ഗോവ ഫിനിഷിങ്ങില്‍ ശ്രദ്ധ കേന്ദ്രീക്കരിക്കണം എന്നു ജുവാൻ ഫെറാണ്ടോ
ഫാറ്റോർഡ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മാച്ച് 58 ലെ ജോർജ്ജ് ഒർട്ടിസ് മെൻഡോസയുടെയും കസ്റ്റോഡിയൻ നവീൻ കുമാറിന്റെയും ശക്തമായ പ്രകടനത്തില്‍ ജംഷദ്പൂർ എഫ്സിയെ 3-0ന് തോല്‍പ്പിച്ചു ഗോവ എഫ്സി. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ഹെഡ് കോച്ച് ജുവാൻ ഫെറാണ്ടോ പ്രകടനത്തിൽ സംതൃപ്തനാണെങ്കിലും കൂടുതൽ ഗോളുകൾ പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
“ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ ലഭിച്ചതിനാൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങൾ ഇടം നിയന്ത്രിച്ചു, ചില നിമിഷങ്ങളിൽ ഞങ്ങൾ ഗെയിം മുഴുവൻ നിയന്ത്രിച്ചു. ഗോളുകൾ നേടുന്നതിനുള്ള അവസരങ്ങൾ ഞങ്ങൾ സൃഷ്ടിക്കുന്നു.എന്നാല്‍ ഗോളുകളുടെ എണ്ണത്തില്‍ ഞങ്ങൾ സന്തുഷ്ടരല്ല.അത് മെച്ചപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം ഞങ്ങൾക്ക് ഇത് വളരെ പ്രധാനമാണ്.”ഗോവ നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.






































