ബെയില്‍ തിരിച്ച് റയലിലേക്കോ ????
മാഡ്രിഡിൽ നിന്നുള്ള വായ്പയിൽ ടോട്ടന്‍ഹാമില്‍ എത്തിയ ഗരത്ത് ബെയില്‍ ടീമിനെയും അത് പോലെ മാനേജര്‍ ജോസ് മോറിഞ്ഞോയെയും പരാജയപ്പെട്ടു മതിപ്പുളവാക്കുന്നതില്‍ പരാജയപ്പെട്ടു.അതിനാല്‍ താരത്തിനു അടുത്ത സീസണിലേക്ക് ഉള്ള കോണ്ട്രാക്ടോ അത് പോലെ ലോണ്‍ നീട്ടാനുള്ള തീരുമാനമോ ടോട്ടന്‍ഹാം ഭാഗത്ത് നിന്നു ഉണ്ടാകില്ല എന്നുടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
റയലില്‍ താരം സിദാനുമായി അത്ര സ്വരച്ചേര്‍ച്ച ഉണ്ടായിരുന്നില്ല.അതിനാല്‍ ഇനി അങ്ങോട്ട് ഒരു മടങ്ങിപ്പോക്ക് അദ്ദേഹത്തിന് ദോഷമേ ചെയ്യൂ.റയലില്‍ ആണെങ്കില്‍ ഇപ്പോള്‍ പല യുവ താരങ്ങള്‍ ടീമില്‍ കഴിവ് തെളിയിക്കുന്നതിനാല്‍ പല സീനിയര്‍ താരങ്ങളും ആദ്യ ഇലവനില്‍ ഇടം നേടാന്‍ പാട് പെടുന്നു.നിലവില്‍ റയലില്‍ ഏദന്‍ ഹസാര്‍ഡും ടീമില്‍ മികച്ച പ്രകടനം കാഴ്ചവക്കാന്‍ പറ്റാതെ കഷ്ട്ടപ്പെടുകയാണ്.






































