ഒരു എല്‍ ക്ലാസിക്കോ ഫൈനല്‍ പ്രതീക്ഷിച്ച് ആരാധകര്‍
ലാ റോസലെഡയിൽ വ്യാഴാഴ്ച നടക്കുന്ന സൂപ്പർകോപ ഡി എസ്പാന സെമിയിൽ റയൽ മാഡ്രിഡും അത്‌ലറ്റിക് ബിൽബാവോയും കൊമ്പുകോർക്കുമ്പോൾ എല്ലാ ഫുട്ബോള്‍ ആരാധകരുടെയുംമനസില്‍ ഒരേയൊരു പ്രാര്‍ഥന മാത്രമേ ഉണ്ടാകൂ.എങ്ങനെയും റയല്‍ ഫൈനലില്‍ എത്തണം.ഇന്നലത്തെ മല്‍സരത്തില്‍ ജയം നേടിയ ബാഴ്സലോണയെ ആണ് ഇന്നതെ മല്‍സരത്തിലെ വിജയി നേരിടാന്‍ പോകുന്നത്.അതിനാല്‍ റയല്‍ ജയിച്ചാല്‍ ഈ ഞായറാഴ്ച്ച ഒരു എല്‍ ക്ലാസിക്കോ ഫൈനല്‍ നമുക്ക് കാണാന്‍ കഴിഞ്ഞേക്കും.
ഫിലോമിന കൊടുങ്കാറ്റ് മൂലമുണ്ടായ വ്യാപകമായ തടസ്സങ്ങൾക്കിടയിലും റയൽ മാഡ്രിഡിന്റെ ഒസാസുനയുമായുള്ള ലാ ലിഗ ഷോഡൗൺ മുന്നോട്ട് പോയി, എൽ സാദർ സ്റ്റേഡിയത്തിലെ തണുത്തുറഞ്ഞ അവസ്ഥയിൽ ലാ ലിഗ ചാമ്പ്യൻമാർക്ക് വിജയം നേടാന്‍ കഴിഞ്ഞില്ല.സമനിലയില്‍ പിരിഞ്ഞ മല്‍സരം റയലിന് വിനയാകാന്‍ സാധ്യതയുണ്ട് വെറും മൂന്നു പോയിന്റുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ബാഴ്സ റയലിന്‍റെ പിന്നില്‍ ഉള്ളത്.






































