European Football Foot Ball Top News

മ്യുണിക്കിനെ അട്ടിമറിച്ച് കൊണ്ട് ഹോല്സറെന്‍ ക്യേല്‍

January 14, 2021

മ്യുണിക്കിനെ അട്ടിമറിച്ച് കൊണ്ട് ഹോല്സറെന്‍ ക്യേല്‍

അധിക സമയത്തിന് ശേഷം 2-2 സമനിലയിൽ പിരിഞ്ഞ ബയേൺ മ്യൂണിക്കിനെ രണ്ടാം നിര ജര്‍മന്‍ ലീഗ് ടീമായ  ഹോൾസ്റ്റീൻ കീൽ പെനാൽറ്റിയിലൂടെ ഡി.എഫ്.ബി-പോക്കലിൽ നിന്ന് പുറത്താക്കി.കഴിഞ്ഞ അവസാന രണ്ട് സീസണുകളിൽ ബയേൺ കപ്പ് ഉയർത്തിയിരുന്നു, എന്നാൽ ബുധനാഴ്ച ഹോൾസ്റ്റീൻ-സ്റ്റേഡിയനിൽ നടന്ന ഏറ്റുമുട്ടലിൽ കിയൽ അവരെ അമ്പരപ്പിച്ചു.

14 ആം മിനുട്ടില്‍ സെര്‍ജി ഗ്നാബ്രി ഗോള്‍ നേടി ബയേണിന് ലീഡ് നേടി കൊടുത്തു.അതിനു മറുപടി ക്യേല്‍ നല്‍കിയത് ഫിന്‍ ബാര്‍ട്ടല്‍സ് 37  ആം മിനുട്ടില്‍ നേടിയ ഗോളിലൂടെ ആയിരുന്നു.പിന്നീട് സാനെ (),ഹോവ്ക്ക് വാല്‍ () എന്നിവര്‍ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.എക്സ്ട്രാ ടൈം പൂര്‍ത്തിയാക്കിയിട്ടും സമനിലയില്‍ തുടര്‍ന്ന  മത്സരം പെനാല്‍ട്ടിയിലെക്ക് കടന്നു.ആദ്യ അഞ്ചു പെനാള്‍ട്ടികളും സ്കോര്‍ ചെയ്യ്ത ബയേൺ ആറാം അവസരം തുലച്ചു.മാര്‍ക്ക് റോക്കയുടെ പിഴവ് ക്യെലിന് നേട്ടമായി ഭവിച്ചു.

Leave a comment