ലീഡ് വര്‍ദ്ധിപ്പിക്കാന്‍ ലിവര്‍പ്പൂള്‍
ഞായറാഴ്ച ആൻഫീൽഡിൽ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിന് ആതിഥേയത്വം വഹിക്കുമ്പോൾ ലിവര്‍പൂളിന് മേല്‍ നേരിയ സമ്മര്‍ദം അനുഭവപ്പെടുന്നുണ്ടാകും.എന്തെന്നാല്‍ രണ്ടാം സ്ഥാനത്തിരിക്കുന്ന എവര്‍ട്ടന്‍ മുതല്‍ അഞ്ചാം സ്ഥാനത്തിരിക്കുന്ന സിറ്റി വരെ ഏത് സമയത്തും ലിവര്‍പൂളിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാവുന്ന സന്ദര്‍ഭം ആണിപ്പോള്‍.കഴിഞ്ഞ വാരാന്ത്യത്തിൽ ക്രിസ്റ്റൽ പാലസിസിനെ എതിരിലാത്ത ഏഴ് ഗോളിന് തോല്‍പ്പിച്ച പോലൊരു ഡൈനമൈറ്റ് പ്രകടനം ആയിരിക്കും ഇന്നും ക്ലോപ്പും പിള്ളേരും ആഗ്രഹിക്കുന്നോരു പ്രകടനം.
തിയാഗോ അൽകന്റാര, ജെയിംസ് മിൽനർ, ഷെർദാൻ ഷാകിരി എന്നിവർ തിരിച്ച് ട്രെയിനിങില്‍ പങ്കെടുത്തത് ലിവർപൂളിന് ആശ്വാസമേകുന്ന വാര്‍ത്തയാണ്.തിരക്കേറിയ ഈ ഷെഡ്യൂളില്‍ താരങ്ങളെ റോട്ടേറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഇത് നല്‍കിയേക്കും.ലീഗില്‍ ഒരു ജയം മാത്രം നേടിയ വെസ്റ്റ് ബ്രോം നിലവില്‍ പത്തൊന്‍പതാം സ്ഥാനത്താണ്.






































