വെടിയുതിര്‍ത്ത് പീരങ്കികള്‍
ആഴ്സണലിന് ചെല്‍സിക്കേതിരെ 3-1 എന്ന സ്കോര്‍ ലൈനില്‍ വിജയം.കഴിഞ്ഞ നവംബര്‍ മുതല്‍ ജയം കാണാതെ പ്രീമിയര്‍ ലീഗില്‍ പതിനഞ്ചാം സ്ഥാനത്തായിരുന്ന ആഴ്സണലിന് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം വലുതായിരിക്കും.ജയത്തോടെ ഒരു പടി കയറിയ ആഴ്സണല്‍ പതിനാലാം സ്ഥാനത്താണ്.തോല്‍വിയോടെ വീണ്ടും സമ്മര്‍ദ കുരുക്കില്‍ മുറുകി ചെല്‍സി.
34 ആം മിനുട്ടില്‍ ടിയാര്‍നിക്കെതിരെ നടത്തിയ ഫൌള്‍ മൂലം അനുവദിച്ച പെനാല്‍ട്ടിയില്‍ ഗോള്‍ നേടി ആലേക്സാണ്ടര്‍ ലക്കസെട്ടെ ആഴ്സണല്‍ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി.ആദ്യ പകുതി തീരുന്നതിന് മുന്‍പ് തന്നെ ഗ്രാനിറ്റ് സാക്ക അടുത്ത ഗോളോടെ ലീഡ് ഇരട്ടിച്ചു.56 ആം മിനുട്ടില്‍ ബുക്കായോ സാക്ക നേടിയ ഗോളോടെ മല്‍സരത്തിലെ വിജയം ആഴ്സണല്‍ ഏറെ കുറെ ഉറപ്പിച്ച് കഴിഞ്ഞു.85 ആം മിനുട്ടില്‍ ചെല്‍സിയുടെ ആശ്വാസ ഗോള്‍ ടാമി എബ്രഹാം നേടി.






































