European Football Foot Ball Top News

സമനിലയില്‍ ത്രിപ്തിയടഞ്ഞു യുണൈറ്റഡ്

December 27, 2020

സമനിലയില്‍ ത്രിപ്തിയടഞ്ഞു യുണൈറ്റഡ്

ലെസ്റ്റർ സിറ്റിയിൽ 2-2 സമനിലയ്ക്ക് ശേഷം രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമായി.ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ജയം നേടിയ എവര്‍ട്ടന്‍ ആണ് നിലവിലെ രണ്ടാം സ്ഥാനക്കാര്‍.യുണൈറ്റഡിന് വേണ്ടി റാഷ്ഫോര്‍ഡ്,ബ്രൂണോ ഫെര്‍ണാണ്ട്സ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ലേയ്സെസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോള്‍ മടക്കിയത് ഹാര്‍വി ബെര്‍ന്‍സ്,ആക്സെല്‍ ടുവാസെബെ (ഓണ്‍ ഗോള്‍) എന്നിവര്‍ ആയിരുന്നു.

മല്‍സരം തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടാന്‍ ഉള്ള അവസരം തുലച്ച റാഷ്ഫോര്‍ഡ് 23 ആം മിനുട്ടില്‍ പ്രായശ്ചിതം ചെയ്തു.ലേയ്സെസ്റ്ററിന്റെ മറുപടി 31 മിനുട്ടില്‍ ഹാര്‍വി ബെര്‍ണ്‍സിന്‍റെ ബൂട്ടില്‍ നിന്നും ഉയര്‍ന്നു.79 ആം മിനുട്ടില്‍ കവാനിയുടെ അസിസ്റ്റില്‍ ബ്രൂണോ ഗോള്‍ നേടി യുണൈറ്റഡിന് പ്രതീക്ഷ നല്‍കിയെങ്കിലും ജൈമി വാര്‍ഡിയുടെ ഷോട്ട് ടുവാസെബെയുടെ ഡിഫ്ലക്ഷന്‍ മൂലം സ്കോര്‍  2-2 ല്‍ അവസാനിച്ചു.

Leave a comment