European Football Foot Ball Top News

ആഴ്സണലിന് ഇന്ന് ജയം അനിവാര്യം

December 26, 2020

ആഴ്സണലിന് ഇന്ന് ജയം അനിവാര്യം

ആഴ്സണൽ ലണ്ടൻ എതിരാളികളായ ചെൽസിയെ സ്വാഗതം ചെയ്യുന്നു.ക്രിസ്മസിന് ശേഷം ആരാധകരുടെ ആവേശം നിലനിര്‍ത്താന്‍ പോന്ന ഒരു മല്‍സരം തന്നെ ആയിരിയ്ക്കും ഇത്.പട്ടികയിൽ 15-ാം സ്ഥാനത്തുള്ള ഗണ്ണേഴ്സ് നവംബർ ആദ്യം മുതൽ തങ്ങളുടെ ആദ്യ ലീഗ് വിജയത്തിനായി കാത്തിരിക്കുന്നു.അതേ സമയം തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഒരു ജയം നേടിയ ചെല്‍സി മറ്റൊരു ജയത്തോടെ ആദ്യ നാല് സ്ഥാനങ്ങളില്‍ കയറികൂടാന്‍ ശ്രമിക്കും.

അര്‍ട്ടേറ്റയുടെ മാനേജര്‍ റോള്‍ നിലവില്‍ കാറ്റത്തെ കിളികൂടിനെ പോലെ ആണ്.അദ്ദേഹത്തിനു പല ദിക്കില്‍ നിന്നും വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു എന്നാല്‍ താന്‍ ആഴ്സണല്‍ വിടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു.ഈ മല്‍സരം ജയിക്കാന്‍ ആയാല്‍ അര്‍ട്ടേറ്റക്കും ആഴ്സണല്‍ മാനേജ്മെന്റിനും അത് വലിയ ഒരു ആശ്വാസം ആയിരിയ്ക്കും.വരുന്ന മല്‍സരങ്ങളില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഇത് അവരെ സഹായിക്കും.

Leave a comment