മെസ്സിയുടെ റെകോര്ഡിന് വിചിത്രമായ സമ്മാനം നല്കി ബുഡ്വീസർ
തീയതി, സമയം, വർഷം എന്നിവ എന്തുതന്നെയായാലും, ലയണൽ മെസ്സി ഫുട്ബോൾ റെക്കോർഡുകൾ മാറ്റി കുറിച്ചുകൊണ്ടിരിക്കും.ഈ കഴിഞ്ഞ ദിവസത്തില്‍ അദ്ദേഹം നേടിയ റിക്കോര്‍ഡ് വളരെ വിലപ്പെട്ടത് ആയിരുന്നു,ഫുട്ബോള്‍ ലോകം ഒട്ടാകെ ഈ ഒരു നിമിഷത്തിന് വേണ്ടി കാത്തിരുന്നു.
മെസ്സി ഗോള്‍ നേടിയ ലോകമെമ്പാടുമുള്ള 160 ഗോൾകീപ്പർമാർക്ക് 644 കുപ്പി ബിയർ അയച്ചുകൊണ്ട് ലാ ലിഗയുടെ പ്രാഥമിക സ്പോൺസർമാരിൽ ഒരാളായ ബുഡ്വീസർ ഇത് അനുസ്മരിക്കാൻ തീരുമാനിച്ചു.ജാൻ ഒബ്ലാക്കിനെതിരെ മെസ്സി പത്ത് തവണ ഗോള്‍ നേടിയതിനാല്‍ അദ്ദേഹത്തിന് പത്ത് കുപ്പികള്‍ ലഭിക്കും.കസിയസ്, ഡീഗോ ആൽവസ് തുടങ്ങിയവർക്ക് യഥാക്രമം 17, 19 കുപ്പികൾ ലഭിക്കും.ഓരോ കുപ്പികളിലും ഗോള്‍ നംബറുകളും അത് പോലെ ലയണല്‍ മെസ്സിയുടെ ട്രേഡ് മാര്‍ക്ക് സെലിബ്രേഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.






































