യുണൈറ്റഡില്‍ വിശ്വസം അര്‍പ്പിച്ചു മാറ്റിക്ക്
12 മാസം മുമ്പുള്ളതിനേക്കാൾ ശക്തമാണ് നിലവിലെ റെഡ് ഡെവിൾസ് എന്നും കാരാബാവോ കപ്പ് ഡെർബിയില്‍ യുണൈറ്റഡിന് ആണ് മേല്‍ക്കൈ എന്നും നെമഞ്ച മാട്ടിക്ക് വിശ്വസിക്കുന്നു.അടുത്ത മാസം ജനുവരി ഏഴിന് ആണ് യുണൈറ്റഡും സിറ്റിയും തമ്മില്‍ ഉള്ള മല്‍സരം.
എവർട്ടണിനെ യുണൈറ്റഡ് തോല്‍പ്പിച്ചതിന് ശേഷം അദ്ദേഹം എംയുടിവിയോട് പറഞ്ഞു: “ഇത്തവണ ഞങ്ങൾ ഞങ്ങളുടെ അവസരം ഉപയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഞങ്ങൾ ഞങ്ങളുടെ പരമാവധി ചെയ്യും,തീര്‍ച്ച.കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഫുട്ബോൾ ഞങ്ങൾ കളിക്കുന്നു,എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്.”പ്രീമിയർ ലീഗ് ടൈറ്റിൽ റെസിലേക്ക് യുണൈറ്റഡ് കടന്നിട്ടുണ്ട്.പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്.ലീവെര്‍പൂളിനെക്കാള്‍ ഒരു മല്‍സരം കുറവ് കളിച്ച യുണൈറ്റഡ് അഞ്ചു പോയിറ്റിന് മാത്രം പിന്നില്‍ ആണ്.






































