കറബാവോ കപ്പ് സെമിയില്‍ പ്രവേശിച്ച് യുണൈറ്റഡ്
എവര്‍ട്ടനെ അവരുടെ തന്നെ ഹോം സ്റ്റേഡിയത്തില്‍ വച്ച് എതിരിലാത്ത രണ്ട് ഗോളിന് തോല്പിച്ച യുണൈറ്റഡ് കറബാവോ കപ്പ് സെമിയില്‍ തങ്ങളുടെ എതിരാളികള്‍ ആയ മാഞ്ചെസ്റ്റര്‍ സിറ്റിയെ ജനുവരി അഞ്ചാം തീയതി ഓള്‍ഡ് ട്രാഫോര്‍ഡില്‍ വച്ച് നേരിടും.
പ്രാരംഭ ഘട്ടത്തിൽ യുണൈറ്റഡ് നിരവധി അവസരങ്ങൾ പാഴാക്കി,കളി പെനാൽറ്റികളിലേക്ക് നീങ്ങുന്നതായി കാണപ്പെട്ടു എന്നാല്‍ കവാനി 88 ആം മിനുട്ടില്‍ നേടിയ ഗോള്‍ മല്‍സരത്തിന്റെ തലവര തന്നെ മാറ്റി.96 ആം മിനുട്ടില്‍ ആന്തണി മാര്‍ഷ്യലും ഗോള്‍ നേടിയതോടെ എതിരിലാത്ത രണ്ട് ഗോള്‍ ജയം നേടി യുണൈറ്റഡ്.മല്‍സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഹാരി മഗ്വയര്‍ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തില്‍ സന്തോഷം വെളിപ്പെടുത്തി.വരാന്‍ പോകുന്ന മല്‍സരങ്ങളില്‍ ക്ലിനികല്‍ ആയി ഫിനിഷ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






































