ജയം ഒന്നാം സ്ഥാനത്ത് അത്ലറ്റിക്കോ മാഡ്രിഡ് തുടരുന്നു
മറ്റൊരു വിജയം സ്വന്തമാക്കിയ അത്ലറ്റിക്കോ മാഡ്രിഡ് റയല്‍ മാഡ്രിഡില്‍ നിന്നുള്ള പോയിന്റ് വിത്യാസം മൂന്നു പോയിന്റാക്കി ഉയര്‍ത്തി.റയല്‍ സൊസിദാദിനെ എതിരിലാത്ത രണ്ടു ഗോളിന് ആണ് അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്.ആദ്യ പകുതിയില്‍ സൊസിദാദിന്റെ ഡിഫന്‍സിനെ തകര്‍ക്കാന്‍ കഴിയാതെ അത്ലറ്റിക്കോ മാഡ്രിഡ് നന്നേ പാടുപ്പെട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കാരാസ്കോയിൽ നിന്ന് ലഭിച്ച പാസ് ഡിഫെൻഡർ ഹെർമോസോ ഗോളാക്കി മാറ്റി.കരാസ്ക്കോ നല്കിയ മറ്റൊരു പാസില്‍ ലോറെന്റെ ഗോള്‍ നേടിയതോടെ വിജയം ഏറെ കുറെ ഉറപ്പിച്ച് കഴിഞ്ഞിരുന്നു.പ്ലേമേക്കർ ഡേവിഡ് സിൽവയുടെ തിരിച്ചുവരവ് റയൽ സോസിഡാഡിന് കരുത്തേകി എങ്കിലും അത്ലറ്റിക്കോയുടെ ബോക്സില്‍ നാശം വിതക്കാന്‍ മാത്രം ഉള്ള കരുത്ത് അവര്‍ക്ക് ഉണ്ടായിരുന്നില്ല.ഡിയഗോ സിമിയോണിയുടെ മാനേജര്‍ റോളില്‍ 300 വിജയം ആയിരുന്നു അത്ലറ്റിക്കോ നേടിയത്.






































