നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ഒഡീഷക്കും വിജയം അനിവാര്യം
ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏഴരക്ക് ഒഡിഷ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ.കഴിഞ്ഞ മല്‍സരത്തില്‍ ജാംഷഡ്പൂറിനെതിരെ എതിരിലാത്ത ഒരു ഗോളിന് പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനതാണ്.ആറ് മല്‍സരങ്ങളില്‍ നിന്നും ഒരു സമനിലയും അഞ്ചു തോല്‍വികളും നേടിയ ഒഡിഷ ഏറ്റവും പിന്നില്‍ ആണ്.
ഇതുവരെ ഒരു ജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.കഴിഞ്ഞ നാലു മല്‍സരങ്ങളിലും തുടര്‍ച്ചയായി പരാജയം നേടിയ ഒഡിഷ എങ്ങനെ നോര്‍ത്ത് ഈസ്റ്റിനെ നേരിടും എന്നത് ആയിരിയ്ക്കും ആരാധകര്‍ ഉറ്റുനോക്കുന്നത്.ടീമിലെ പ്രധാന താരം ആയിരുന്ന മാര്‍സലീഞ്ഞോയുടെ വിടവ് നികത്താന്‍ ഒഡീഷ ഹെഡ് കോച്ച് സ്റ്റുവർട്ട് ബാക്ക്സ്റ്റര് പാടുപെടുകയാണ്.കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ജയം നേടാന്‍ ആകാതെ വരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും സമ്മര്‍ദ ചൂടില്‍ ആണ്.






































