ബാഴ്സ വലഡോലിഡിനെതിരെ
നാളെ രാവിലെ ഇന്ത്യന്‍ സമയം 2:30 നു ബാഴ്സലോണ റയല്‍ വലഡോളിഡിനെ അവരുടെ ഹോം സ്റ്റേഡിയമായ ജോസ് സോറില്ലയില്‍ വച്ച് ഏറ്റുമുട്ടും.കഴിഞ്ഞ മല്‍സരത്തില്‍ വലന്‍സിയക്കെതിരെ സമനില നേടിയ ബാഴ്സ നിലവില്‍ പ്രതിസന്തിയില്‍ ആണ്.കോമാന്റെ പ്രവര്‍ത്തിയില്‍ താല്പര്യം ഇല്ലാത്ത താരങ്ങളും ക്ലബില്‍ നിലനിന്നു പോകുന്ന രാഷ്ട്രീയ ചുറ്റുപാടുകളും ആണ് ഇപ്പോഴത്തെ പ്രശ്നം.
നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബാഴ്സ തുടരുന്നത്.ഇന്നൊരു വിജയം നേടിയാലും അവര്‍ക്ക് ആദ്യ നാല് സ്ഥാനങ്ങളിലേക്ക് എത്താന്‍ കഴിയുകയില്ല.വലഡോളിഡ് നിലവില്‍ പതിനെട്ടാം സ്ഥാനത്താണ്.കഴിഞ്ഞ മല്‍സരത്തില്‍ കുട്ടിഞ്ഞോ,മെസ്സി,ഗ്രീസ്മാന് എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു എങ്കിലും വലന്‍സിയയുടെ ബസ് ഫൊര്മേഷന് തകര്‍ക്കാന്‍ ബാഴ്സക്കയില്ല.സുവാറസിനെ പോലൊരു ക്ലാസിക് സ്ട്രൈക്കറുടെയും നല്ല വിങ്ങറുടെ കുറവും ബാഴ്സയില്‍ നിഴലിക്കുന്നുണ്ട്.






































