European Football Foot Ball Top News

റയലിന് ജയം

December 21, 2020

റയലിന് ജയം

തുടര്‍ച്ചയായ അഞ്ചാം ജയം നേടി റയല്‍ മാഡ്രിഡ്.ഐബറിനെതിരെയുള്ള ജയത്തോടെ രണ്ടു മല്‍സരം കുറവ് കളിച്ച അത്ലറ്റിക്കോ മാഡ്രിഡിന് തൊട്ട് പിന്നില്‍ ആണ് റയല്‍ ഇപ്പോള്‍.ഇരു  ടീമിനും 29 പോയിന്‍റ് ആണ് ഇപ്പോള്‍ ഉള്ളത്.ആറാം മിനുട്ടില്‍ തന്നെ റോഡ്രിഗോ നല്‍കിയ പാസിലൂടെ ഗോള്‍ നേടിയ ബെന്‍സെമ റയലിന് ലീഡ് നേടി കൊടുത്തു.

മിനിറ്റുകൾക്ക് ശേഷം ആദ്യ ഗോള്‍ നേടിയ ബെന്‍സെമ തന്നെ  രണ്ടാം ഗോള്‍ നേടാന്‍ ലൂക്കാ മോഡ്രിച്ചിന് വഴിയൊരുക്കുകയും ചെയ്തു.28 ആം മിനുട്ടില്‍ റയലിന്‍റെ അശ്രദ്ധ മൂലം ലഭിച്ച അവസരം മുതലാക്കിയ കിക്കെ മല്‍സരത്തിലെ ഐബറിന്റെ  ആശ്വാസ ഗോള്‍ നേടി കൊടുത്തു.എക്സ്ട്രാ ടൈമില്‍ ലൂക്കാസ് വാസ്ക്വസും ഗോള്‍  നേടിയതോടെ 3-1 എന്ന സ്കോര്‍ലൈനില്‍ മല്‍സരം പൂര്‍ണം.

Leave a comment