ആഴ്സണലിന് തോല്‍വി
ഗുഡിസൺ പാർക്കിൽ 2,000 ആരാധകർക്ക് മുന്നിൽ ആഴ്സണലിനെതിരെ 2-1 ന് ജയിച്ചുകൊണ്ട് എവർട്ടണ്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ പുനരുദ്ധാരണം തുടരുന്നു.ജയത്തോടെ നിലവില്‍ രണ്ടാം സ്ഥാനത്തായി എവര്‍ട്ടന്‍ ഇപ്പോള്‍.തുടക്കം ഗംഭീരമാക്കിയെങ്കിലും തുടര്‍ച്ചയായ തോല്‍വികളും സമനിലയും അവരുടെ പട്ടികയിലെ സ്ഥാനത്തെ വല്ലാതെ ബാധിച്ചു.
എന്നാല്‍ കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ തുടര്‍ച്ചയായ വിജയം നേടിയ അവര്‍ ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന ലിവര്‍പൂളില്‍ നിന്നും അഞ്ചു പോയിന്‍റ് മാത്രം ആണ് വിത്യാസം.22 ആം മിനുട്ടില്‍ തന്നെ ലീഡ് നേടി എവര്‍ട്ടന്‍ ആഴ്സണലിന് പ്രഷര്‍ നല്‍കാന്‍ തുടങ്ങി.ആദ്യ ഗോള്‍ റോബ് ഹോള്‍ഡിങ്ങിന്റെ ഓണ്‍ ഗോള്‍ ആയിരുന്നു.35 ആം മിനുട്ടില്‍ പെനാല്‍റ്റിയില്‍ ഗോള്‍ നേടിയ നിക്കോളാസ് പെപ്പെ ആഴ്സണലിന് സമനില നേടി കൊടുത്തു.എന്നാല്‍ ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ കോര്‍ണര്‍ കിക്കില്‍ നിന്നും മികച്ച ഒരു ഗോള്‍ നേടിയ യേറി മീന എവര്‍ട്ടന്‍ ലീഡ് കൊടുത്തു തുടര്‍ന്നു വിജയവും.






































