European Football Foot Ball Top News

ആന്‍ഫീല്‍ഡില്‍ ഇന്നു ക്രിസ്തുമസ് രാത്രി

December 19, 2020

ആന്‍ഫീല്‍ഡില്‍ ഇന്നു ക്രിസ്തുമസ് രാത്രി

ക്രിസ്റ്റല്‍ പാലസിനെ നിലംപരിശര്‍ ആക്കി ലിവര്‍പ്പൂള്‍.പരിക്ക് മൂലം പല റിസര്‍വ് താരങ്ങളും വിശ്രമത്തില്‍ ആണെങ്കിലും കഴിഞ്ഞ സീസണില്‍ കാഴ്ച്ചവച്ച ഫോമിന്‍റെ രണ്ടാം പകുതിയാണ് ലിവര്‍പ്പൂള്‍ ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്.തങ്ങളുടെ ആരാധകര്‍ക്ക് ഇതിലും മികച്ച ക്രിസ്തുമസ് സമ്മാനം നല്‍കാന്‍ ലിവര്‍പൂളിന് കഴിയില്ല.7-0 ആണ് സ്കോര്‍ലൈന്‍.

ടാകുമി മിന്നാമിനോ നേടിയ ഗോള്‍ ആയിരുന്നു സ്കോര്‍ബോര്‍ഡില്‍ ആദ്യം ഇടം നേടിയത്.പിന്നീട് 35 ആം മിനുട്ടില്‍ സാധിയോ മാനെ അടുത്ത ഗോളോടെ ലീഡ് ഇരട്ടിച്ചു.ആദ്യ പകുതി തീരാന്‍ ഇരിക്കെ റോബര്‍ട്ട് ഫിര്‍മിഞ്ഞോയും സ്കോറര്‍മാരുടെ പട്ടികയില്‍ ഇടം നേടി.രണ്ടാം പകുതിയില്‍ ജോര്‍ഡന്‍ ഹെണ്ഡെഴ്സണ്‍,ഇരട്ട ഗോള്‍ നേടി സല,രണ്ടാം ഗോള്‍ നേടി ഫിര്‍മിഞ്ഞോയും കളം നിറഞ്ഞപ്പോള്‍ എതിരിലാത്ത ഏഴ് ഗോളിന്‍റെ അധിപത്യമാര്‍ന്ന ഒരു വിജയം ലിവര്‍പ്പൂള്‍ റെജിസ്റ്റര്‍ ചെയ്തു.

Leave a comment