European Football Foot Ball Top News

ചെല്‍സി ടാര്‍ഗറ്റിനെ യുണൈറ്റഡ് കാമ്പിലെത്തിക്കാന്‍ ആവശ്യപ്പെട്ട് അലന്‍ സ്മിത്

December 19, 2020

ചെല്‍സി ടാര്‍ഗറ്റിനെ യുണൈറ്റഡ് കാമ്പിലെത്തിക്കാന്‍ ആവശ്യപ്പെട്ട് അലന്‍ സ്മിത്

വെസ്റ്റ് ഹാം മിഡ്ഫീൽഡര്‍ ഡെക്ലാന്‍ റീസീനായി ട്രാൻസ്ഫർ മാര്‍ക്കറ്റില്‍  ചെൽസിക്കെതിരെ മല്‍സരിക്കാന്‍ യുണൈറ്റഡിനോട്  ഒലെ ഗുന്നാർ സോൾഷെയർ ആവശ്യപ്പെട്ടതായി അലൻ സ്മിത്ത്.താരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു മികച്ച സൈനിങ് ആകുമെന്നും അലൻ സ്മിത്ത് പറയുന്നു.താരത്തിനെ വാങ്ങാന്‍ ചെല്‍സി നോട്ടം ഇട്ടിരിക്കുകയാണ്.അടുത്ത സീസണില്‍ ചെല്‍സി റീസിനെ സൈന്‍  ചെയ്യുമെന്നാണ് വാര്‍ത്തകള്‍.നിലവില്‍ ഇരു ക്ലബുകളും കോണ്ട്രാക്ടില്‍ ഒന്നും ഏര്‍പ്പെടാത്തതിനാല്‍ യുണൈറ്റഡിന് ഒരു ഡീല്‍ ഉറപ്പിക്കാന്‍ ഒരു പക്ഷേ കഴിഞ്ഞേക്കും.

 

“ഒരു കളിക്കാരനെന്ന നിലയിൽ എനിക്ക് ഡെക്ലാൻ റീസിനെ ഇഷ്ടമാണ്, അദ്ദേഹം ഒരു മികച്ച കളിക്കാരനായിരിക്കുമെന്ന് ഞാൻ കരുതുന്നു.മറ്റുള്ള  പ്രതിരോധ മിഡ്ഫീൽഡ് കളിക്കാരുമായി തുലനം ചെയ്യുകയാണെങ്കില്‍  അൽപ്പം പഴയ സ്റ്റൈലില്‍ ആണ് റീസ്  കളിക്കുന്നത്.”മുന്‍ യുണൈറ്റഡ് താരം ആയിരുന്ന അലന്‍ സ്മിത് അമേരിക്കന്‍ മാധ്യമങ്ങളോട് നടത്തിയ അഭിമുഘത്തില്‍ വെളിപ്പെടുത്തി.

Leave a comment