2022 വരെ ഖത്തറില്‍ തുടരാന്‍ ചാവി
വേള്‍ഡ് കപ്പ് തീരുന്ന വരെ ഖത്തറില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി ചാവി.ഇതോടെ അടുത്ത സീസണില്‍ ബാഴ്സയിലേക്ക് ചാവി വരും എന്ന വാര്‍ത്തക്ക് ഒരറുതി വന്നേക്കും.ചാവിയുടെ ഈ ഒരു തീരുമാനം പ്രെസിഡന്റ് കാന്റിഡേറ്റ് ആയ വിക്റ്റര്‍ ഫോണ്ടിന്റെ ഇലക്ഷന് കംപെയിനിനെ എങ്ങനെ ആയിരിയ്ക്കും എന്നത് ഇപ്പോള്‍ അനിശ്ചിതത്തില്‍ ആണ്.എന്തെന്നാല്‍ ചാവിയെ കോച്ചായി കൊണ്ടുവരും എന്നായിരുന്നു അദ്ദേഹം തന്റെ കംപെയിനില്‍ ഉടനീളം ബാഴ്സ ആരാധകര്‍ക്ക് നല്കിയ വാഗ്ദാനം.
“നിങ്ങള്‍ ദോഹയിലെ ആളുകള്‍ എങ്ങനെ ഫൂട്ബാളിനെ ആവേശത്തോടെ വരവേല്‍ക്കുന്നു എന്നു കാണുക.ഇവിടെ വേള്‍ഡ് കപ്പ് തീരുന്ന വരെ ഒരു വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാന്‍ എനിക്കു കഴിയും എന്ന വിശ്വാസത്തില്‍ ഞാന്‍ ഇവിടെ 2022 വരെ തുടരാന്‍ തീരുമാനിച്ചു.”അദ്ദേഹം വെളിപ്പെടുത്തി.






































